രാമ നീലകളേബര ജയ

രാഗം:
നാഥനാമാഗ്രി
താളം:
അടന്ത

കഥാപാത്രങ്ങൾ:
ജടായു
ഏവം പറഞ്ഞു മുനിമാർ നടകൊണ്ടശേഷം
ഗോദാവരീനികടപഞ്ചവടീവനാന്തേ
രാമൻ തയാ സഹജനോടുമുവാസ മോദാൽ
രാമം സമേത്യ സ ജടായുരുവാച ചൈനം

രാമ, നീലകളേബര ജയ രാജമാനമുഖാംബുജം
രാമ ഭീമഗുണാലയ ജയ രാജരാജശിരോമണേ!
നിന്നുടെ ജനകൻ മഹീപതി ധന്യനാകിയ ദശരഥൻ
തന്നുടെ സഖിയായ ഗൃദ്ധ്രനഹം ജടായുരയേ വിഭോ!
ഹന്ത കാനനചാരണം തവ എന്തിനായിതു സന്മതേ
ബന്ധുവത്സല രാമചന്ദ്ര മമൈതദേവ വദാധുനാ