മൽപ്രിയ നീ എന്നെ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

സീത

ലക്ഷ്മണം പുക്കെടുത്തിട്ടംബരേ പോയി വേഗാൽ

രാക്ഷസീ ഘോരരൂപാ പങ്‌ക്തികണ്ഠാനുജാ സാ

ദക്ഷനാം രാമചന്ദ്രൻ പത്രിയും വില്ലുമായി

തൽക്ഷണം പോകുമപ്പോൾ ജാനകീ തം ജഗാദ

മൽപ്രിയ നീ എന്നെ പിരിഞ്ഞയ്യോ പോകൊല്ലാ

നാഥ നീയെവിടേക്കിപ്പോൾ അതിവേഗേന പോകുന്നൂ?