നിന്നോടിന്നമർ ചെയ്തതിന്ന്

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

നിന്നോടിന്നമർ ചെയ്തതിന്നഹമാളല്ലെന്നിതുറപ്പല്ലൊ

പിന്നെയെന്തിനു യുദ്ധം ചെയ്‌വതിനായ് വിളിപ്പതു ചേരുമോ?

മന്നിലിന്നു തരക്ഷുവോടു രണത്തിനേണം പോരുമോ?

നന്നുനന്നേവം ചൊല്ലി യുദ്ധത്തിനെന്നെ നീ വിളിക്കുന്നതും

പെരിക നന്നു നിനയ്ക്കിലോ?