ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

രാഗം: 

പൊറനീര

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

മുനി(മാർ-താപസന്മാർ)

പുഷ്പവർഷത്തെയേറ്റസ്സീതയാ തമ്പിയോടും

യുദ്ധഭൂവിങ്കൽ നിൽക്കും രാമചന്ദ്രം തദാനീം

ഷൾപദാംഗാഭമാരാൽ മാമുനീവൃന്ദമെല്ലാം

സ്തുത്യവും ചെയ്തു മോദം‌പൂണ്ടിവണ്ണം ബഭാഷേ

ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

ഖരമുഖനിശിചരനദാരണംകൊണ്ടുപര
മരിഹീനമായീ ജനസ്ഥാനം നൂനം

മാമുനികളെയവർ കൊന്നുതിന്നസ്ഥികൾ

മാമലപോലെഅവേ കൂട്ടിയതിതല്ലൊ

പുണ്യജനരുറ്റെയ ബാധകൊണ്ടൊട്ടുമേ

പുണ്യകർമ്മങ്ങളിത്രനാളുമില്ലിനിയാം

ദേവകൾ മലർമാരി തൂകവേ രണഭൂവി

ചാപവുമൂന്നിനിൽക്കും ശ്രീരാമ! പാഹി

ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

നയവിനയസാഗര! ദീനദയാലൊ!