ജയജയ വസുന്ധരാഭാഗ്യസഞ്ചയ


രാഗം:
മദ്ധ്യമാവതി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
തുംബുരു
ഇത്ഥം വിരാധനുരചെയ്തൊരു നേരമാരാൽ
കൃത്വാവടം രഘുവരൻ വിദധേ തനും താം
മുക്ത്വാ കലിന്നിശിചരേ ധൃതദിവ്യരൂപോ
നത്വാ തതോ രഘുവരം നിജഗാദ മോദാൽ

ജയജയ വസുന്ധരാഭാഗ്യസഞ്ചയ
പാവന രാമ പരന്തപ ദേവ
താപസഹൃദാവാസ താരണിതിലക (താരണിതിലക=സ്സൂര്യവംശത്തിൽ ശ്രേഷ്ഠനായവനേ)
ഭൂഭാരഖണ്ഡനധൃതകോദണ്ഡ!
യാഹി വിഭോ ശരഭംഗമിദാനീം
മോഹനശീല മനോഹരൂപര!
പോകുന്നേനഹമിനി മമ ലോകേ
സാകം നിന്നുടെ കാരുണ്യത്താൽ

അർത്ഥം:
കൃതാവടം = കുഴി ഉണ്ടാക്കിയിട്ട്. അവടം=കുഴി
താരണിതിലക=സൂര്യവംശത്തിൽ ശ്രേഷ്ഠനായവനേ