കല്യാണലയ വീര

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
സീത
ബാണമങ്ങേറ്റശേഷം രാഘവൗ തൗ ഗൃഹീത്വാ
സീതയെക്കൈവെടിഞ്ഞമ്മാർഗ്ഗമോടേ ചചാല
മാനിനീമൗലിയാകും ജാനകീ കണ്ടു ഖിന്നാ
ബദ്ധമുക്താളകാ സാ സ്വിന്നഗാത്രീ രുരോദ

കല്യാണലയ വീര, ചൊല്ലേറും നിശിചര,
മെല്ലെ വാക്കു മേ കേൾക്കണം
കൊല്ലുക ഭുജിക്ക മാം വല്ലഭം സസഹജം
കൊല്ലാതയച്ചിടണം നീ
മർത്ത്യജാതിയിൽ ഞങ്ങളല്പരല്ലോ ആകുന്നു
കൃത്യജ്ഞ മുടിമണ്ഡന!
ശുദ്ധവീരനാം നീയും അല്പരെ ഹനിക്കിലോ
എത്രയപമാനം പാർത്താൽ.
കേശരിവരനുണ്ടോ മാനിനെ ഹനിക്കുന്നൂ
കേവലം ഗജത്തെയല്ലോ.
അല്പരെ ഹനിക്കാതെ പോയാലതിന്നു തവ
അല്പത നഹി നിർണ്ണയം
മല്പ്രിയനവനെയും ബാലൻ സഹജനെയും
ഇപ്പോൾ ഹനിച്ചീടോല്ലായേ