Knowledge Base
ആട്ടക്കഥകൾ

ഏതു കാര്യത്തെപ്രതിയിപ്പോൾ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശൂർപ്പണഖ

ശ്രീരാമനോടു ജനകാത്മജ ചൊല്ലുമപ്പോൾ

വീരേണ സാ രഘുവരസ്യ സഹോദരേണ

ആരാന്നികൃത്തഘനകർണ്ണകുചാതിഘോരാ

ശ്രീരാഘവം നിരനുനാസികമേത്യ ചൊന്നാൾ

ഏതു കാര്യത്തെപ്രതിയിപ്പോൾ ഏതുദീയദേഹവൈകല്യകൃതി

ഏവരും യോഷാകുലത്തോടെ ആവതു ശൗര്യത്തെക്കാട്ടുവതെന്തെടോ?

പൃഥ്വീപതിവീരരിൽ പാർക്കിലേറെത്തവൈതസ്യയോഗ്യതാ

തടകയെപ്പുരാ കാടതിലാടലോടെ കാലാലയേ പൂകിച്ചു

പേടപകയും ദൃഷ്ടികളെപ്പേടികൂടാതെ കൊൽവതു ശ്രേയസ്സോ?

രാഘവ, സോദരിയില്ലയോ തവ പാർക്കിൽ പ്രസൂരപി ഇല്ലയോ?

ഹാഹാ ഇതു ചെയ്തഹേതുവായി ഏതദീയാസുവുള്ളൊരുകാലത്തു

വീരരെ വൈവസ്വതാലയേ പൂകിപ്പതിനായിപ്പോയിതേ വൈകാതെ

ഭ്രാതൃക്കളായ ഖരാദിയോടു പോയിച്ചൊൽകയത്രെ ചെയ്കയാവതു