രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പൂജ്യേ! നിനക്കേവം രാജ്യകാര്യമോതാൻ
ലജ്ജയില്ലാതെയായ് വന്നതെത്രയും ചിത്രം!
ചിന്തകളുപേക്ഷിച്ചു അന്ത:പുരത്തിങ്കൽ
പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ
(കാലം താഴ്ത്തി) പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ
അരങ്ങുസവിശേഷതകൾ:
പിലാത്തോസ്: അല്ലയോ പ്രിയേ! നിന്റെ സ്വപ്നം സംഭവിക്കുന്നതല്ല. എന്നാൽ, എന്റെ സ്വപ്നങ്ങൾക്ക് തടസ്സം നില്‍ക്കുന്നവന്റെ വിധി മരണമാണ്. അതുകൊണ്ട് നീ ചപലവിചാരങ്ങൾ ഉപേക്ഷിച്ച് എന്റെ ധര്‍മ്മപത്നിയായി വസിച്ചാലും. ആകട്ടെ, എനിക്ക് സഭയിൽ പോകാൻ സമയമായി. പത്നിയെ ആലിംഗനം ചെയ്ത് ഭാഗം മാറ്റി രംഗം വിടുന്നു.
തിരശ്ശീല