രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആഹാ! നീ അറിയും നന്നായ്
അഹങ്കാരിയാം അവനെ!?
മോഹങ്ങൾ സര്‍വ്വം നേടാൻ
ഭാഗധേയം ഭവിച്ചു തേ!!
വെള്ളിനാണയങ്ങളു-
ണ്ടുള്ളിൽ, തിളക്കത്തൊടേ
ഭള്ളല്ലാ മുപ്പതെണ്ണം
കൊള്ളെടോ നീ ചൊല്ലെടോ
അരങ്ങുസവിശേഷതകൾ:
‘വെള്ളിനാണയങ്ങൾ’ വട്ടം തട്ടിയാൽ (പണക്കിഴി കാണിച്ച് കിലുക്കി)
പിലാത്തോസ്: എടോ യൂദാസേ! ഈ കാര്യം സാധിപ്പിക്കുന്നതിന് നിനക്ക് ഞാൻ അല്‍പം പണം തരാം.
യൂദാസ്: (പരുങ്ങലോടെ) അഞ്ചു വെള്ളിനാണയം തരുമോ?
പിലാത്തോസ്: അഞ്ചിൽ ഏറെ തരാം…
യൂദാസ്: ഒരു…പതിനഞ്ച്…?
പിലാത്തോസ്: ഒട്ടും കുറയ്ക്കുന്നില്ല. മുപ്പതു വെള്ളിനാണയം തരാം.
യൂദാസ്: ഉറപ്പ് ?….ഉറപ്പ് ?
പിലാത്തോസ്: എന്നെ വിശ്വസിച്ചാലും