സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ

രാഗം: 

മലയമാരുതം

താളം: 

ത്രിപുട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

യേശുദേവൻ

സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ

സദയം സ്വീകരിപ്പിനിതു സധീരം പാനംചെയ്യുവിൻ

നിറയട്ടെ നിങ്ങളിൽ ഞാൻ അപ്പമായ്‌ വീഞ്ഞായ്‌

ഉറയട്ടെ രക്തമായ്‌ വളരട്ടെ വിനയമായ്‌

അരങ്ങുസവിശേഷതകൾ: 

എല്ലാവർക്കും അപ്പവും വീഞ്ഞും നല്‍കി അനുഗ്രഹിക്കുന്നു, യൂദാസിനെ നോക്കുന്നു