സഫലമേറ്റം നിൻ പ്രയത്നം

രാഗം: 

ഷൺ‌മുഖപ്രിയ

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

പിലാത്തോസ്‌

സഫലമേറ്റം നിൻ പ്രയത്നം

സപദി പോയ്‌ നീ വരുത്തവേണം

കൊതിയനെ മന്ത്രണഗൃഹേ

അതിഗൂഢമായ്‌ ഇരുത്തേണം

അരങ്ങുസവിശേഷതകൾ: 

പിലാത്തോസ്‌: അല്ലേ ദൂതാ! ഒട്ടും സമയം കളയാതെ ആ അത്യാഗ്രഹിയെ എന്റെ മുന്നിലെത്തിച്ചാലും. ഉചിതമായ ഉപഹാരം അതിന്‌ നിനക്കു ലഭിക്കും.

പിലാത്തോസ്‌ ദൂതനെ യാത്രയാക്കുന്നു.

തിരശ്ശീല