യൂദാസു പത്രോസു ഫിലിപ്പു തോമാസ്‌

രാഗം: 

പൊറനീര

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

യൂദാസു പത്രോസു ഫിലിപ്പു തോമാസ്‌

ജയിംസു ജോണാദികൾ പന്തിരണ്ടാൾ

വിരുന്നിനെത്തീ; ഗുരുവേശു ശിഷ്യ-

പാദം വിനീതൻ കഴുകീ ജലത്താൽ

അരങ്ങുസവിശേഷതകൾ: 

യൂദാസ്‌, പത്രോസ്‌, ഫിലിപ്പ്‌, തോമാസ്‌ ഇരുഭാഗങ്ങളിലും ഇരിക്കുന്നു. സദസ്സിലൂടെ യേശു പ്രവേശിക്കുന്നു (ശംഖൊലി-വലന്തലമേളം) ശിഷ്യർ യേശുവിനെ സ്വീകരിക്കുന്നു. രംഗത്തു വന്ന്‌ യേശു യഥാക്രമം കാലുകഴുകി ചുംബിക്കുന്നതോടെ കൊട്ടിക്കലാശിച്ച്‌, യേശുദേവൻ അടുത്ത പദം ആടുന്നു.