ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ

രാഗം: 

ആഹരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

യേശുദേവൻ

ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ

മുറ്റും കരുത്തുവേണ്ടേ യൂദാസേ! പാനംചെയ്ക!

(പത്രോസിന്റെ നേരെ തിരിഞ്ഞ്‌)

നാളെ മൂന്നുരു എന്നെ തള്ളിപ്പറയും നീ

ആവോളം ശക്തി അതിന്നാർജ്ജിക്ക ഭുജിക്ക!

അരങ്ങുസവിശേഷതകൾ: 

യേശു: അല്ലേ പ്രിയശിഷ്യരേ! ഈ അത്താഴം എന്നെന്നും നിങ്ങളിൽ നിറയട്ടെ (യൂദാസ്‌ സൂത്രത്തിൽ അവിടെ നിന്നും തടിതപ്പുന്നു) നമ്മളൊന്നിച്ച്‌ എക്കാലത്തും ഉണ്ടാവില്ല. എങ്കിലും മനസ്സു കൊണ്ട്‌ നമ്മൾ എന്നും ഒന്നിക്കണം. അല്‍പസമയം നിങ്ങളെന്നോടുകൂടി ഉണര്‍ന്നിരിക്കില്ലേ? എല്ലാവര്‍ക്കും ഇതുകൊണ്ട്‌ ഗുണം ഭവിക്കും. വരൂ, ലോകത്തിലെ സര്‍വ്വരുടേയും ദുഃഖശമനത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

എല്ലാവരും പ്രാര്‍ത്ഥനയ്ക്കു നില്‍ക്കുന്നു.

തിരശ്ശീല