ആഹാ നീ അറിയും നന്നായ്‌

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

പിലാത്തോസ്‌

ആഹാ! നീ അറിയും നന്നായ്‌

അഹങ്കാരിയാം അവനെ!?

മോഹങ്ങൾ സര്‍വ്വം നേടാൻ

ഭാഗധേയം ഭവിച്ചു തേ!!

വെള്ളിനാണയങ്ങളു-

ണ്ടുള്ളിൽ, തിളക്കത്തൊടേ

ഭള്ളല്ലാ മുപ്പതെണ്ണം

കൊള്ളെടോ നീ ചൊല്ലെടോ

അരങ്ങുസവിശേഷതകൾ: 

‘വെള്ളിനാണയങ്ങൾ’ വട്ടം തട്ടിയാൽ (പണക്കിഴി കാണിച്ച്‌ കിലുക്കി)

പിലാത്തോസ്‌: എടോ യൂദാസേ! ഈ കാര്യം  സാധിപ്പിക്കുന്നതിന്‌  നിനക്ക്‌ ഞാൻ അല്‍പം പണം തരാം.

യൂദാസ്‌: (പരുങ്ങലോടെ) അഞ്ചു വെള്ളിനാണയം തരുമോ?

പിലാത്തോസ്‌: അഞ്ചിൽ ഏറെ തരാം…

യൂദാസ്‌: ഒരു…പതിനഞ്ച്‌…?

പിലാത്തോസ്‌: ഒട്ടും കുറയ്ക്കുന്നില്ല. മുപ്പതു വെള്ളിനാണയം തരാം.

യൂദാസ്‌: ഉറപ്പ്‌ ?….ഉറപ്പ്‌ ?

പിലാത്തോസ്‌: എന്നെ വിശ്വസിച്ചാലും