അടിയിണപണിതേൻ ഞാൻ സുമതേ

രാഗം: 

ധന്യാസി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

യൂദാസ്‌

സ്നേഹാബ്ധിയാം ശ്രീഗുരുശിഷ്യനന്നാൾ

മോഹാന്ധനായ്‌ ശാലയണഞ്ഞു ഗൂഢം

ഗേഹത്തിലെത്തും ജനനായകൻ തൻ

പാദം പണിഞ്ഞേവമുരച്ചു ഭീ(തൻ)/രു

(കാലം തള്ളി)

അടിയിണപണിതേൻ ഞാൻ സുമതേ!

അടിയിണപണിതേൻ

(കാലം താഴ്ത്തി)

ദാരിദ്ര്യകൂപത്തിൽ പിറന്നേറെ നരകിച്ചേൻ

കുള്ളനായ്‌ കറുത്തോനായ്‌ നിന്ദ്യനായ്‌ വളര്‍ന്നേൻ

അധികാരം പദവി മാന്യത അഭിവാഞ്ഛ്യം

ധനധാന്യം പെരുകുകിൽ അതുതാൻ ഭാഗ്യം

(കാലം കേറി)

അടിയന്തിരമായ്‌ അടിയനെ നിന്തിരുവടിയുടെ

മനതാരിൽ നിനപ്പതിന്ന്‌ എന്തിഹ കാരണം

എന്നതറിയുവാൻ അടിമയാം ഈയിവ-

നിന്നു പെരുകുന്നിതാഗ്രഹം പ്രഭോ!

അരങ്ങുസവിശേഷതകൾ: 

യൂദാസ്‌ വലതു വശത്ത്‌ ഇരിക്കുന്നു. പിലാത്തോസ്‌ ദൂതന്റെ അകമ്പടിയോടെ രഹസ്യമായി കയറിവരുന്നു. ദൂതൻ മന്ത്രണഗൃഹത്തിന്റെ വാതിൽ അടച്ച്‌ വലതുവശത്തു നില്‍ക്കുന്നു. പിലാത്തോസിന്‌ മാന്യസ്ഥാനം നൽകി കുമ്പിട്ട്‌ യൂദാസിന്റെ പദം