രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ലങ്കാനാഥേ തദനു ച മുനീന്ദ്രേണ ഗന്തും പ്രവൃത്തേ
ലങ്കാരക്ഷാകരണവിധയേ കൽപ്പിതാ വിശ്വധാത്രാ
ലങ്കാലക്ഷ്മീ രുചിരരജനീചാരിണീ ഗാത്രവസ്ത്രാ-
ലങ്കാരാദ്യാ വിവധമിതി സാ ചിന്തയാമാസ ചിത്തേ
വിത്തനാഥനിവിടെ വസിച്ചനാ-
ളെത്രയുമുണ്ടെനിക്കു സുഖമഹോ!
ഇത്രസൗന്ദര്യമുള്ളോരു നാരിമാ-
രിത്രിലോകത്തിലില്ലെന്നു നിർണ്ണയം
ഇപ്പോഴത്തെ സ്വരൂപം നിനയ്ക്കിലോ
ഇപ്രകാരമൊരുത്തിയുമില്ലഹോ
ദുർഭഗമാരാം രാക്ഷസസ്ത്രീകളോ-
ടെപ്പോഴുമുള്ള സംസർഗ്ഗകാരണം
ധൂർത്തരാകുമിവരോടുമൊത്തിനി
എത്രനാളിഹ വാസം നമുക്കഹോ!
ഓർത്തുകണ്ടാലിതിനൊരു മോചനം
ഉൾത്തളിരിങ്കൽ തോന്നുന്നതില്ല മേ
വാനരത്തിൻ പ്രഹരം ലഭിപ്പോളം
വാണുപോക ഇവണ്ണമെന്നിങ്ങനെ
വാരിജോത്ഭവശാപത്തിൻ ശക്തിയെ
വാരണം ചെയ്വാനാർക്കുമെളുതാമോ
വാനവനെ ജയിച്ചദശാസ്യനെ
ധിക്കരിച്ചിഹ വന്നു പ്രഹരിപ്പാൻ
ശക്തനാകിയ മർക്കടനുണ്ടൊരു
ദിക്കിലെന്നതു കേൾപ്പാനുമില്ലഹോ!
കിഷ്കിന്ധയിൽ വസിക്കുന്നതിൽ, ചിലർ
മുഷ്കരന്മാരായുണ്ടെന്നു കേൾക്കുന്നു
അക്കപികൾ വിരുദ്ധരായ് വന്നീടിൽ
തക്കമുണ്ടു മേ ശാപമോക്ഷത്തിനും
അരങ്ങുസവിശേഷതകൾ:
ഈ രംഗം ഇപ്പോൾ പതിവില്ല.