രാക്ഷസകീട, ദശാനന, നിന്നുടെ

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ആകർണ്യ രൂക്ഷമിതി വിംശതിഹസ്തവാക്യം

ആഭ്യേത്യ തത്ര സഹസാ ശതകോടിഹസ്തഃ

ആഹേതി തം കരബലവ്യഥിതോരുസത്വം

കോപം സഹേതരസുദുർവചനം ക്ഷണാർദ്ധം.

രാക്ഷസകീട, ദശാനന, നിന്നുടെ

രൂക്ഷമൊഴികൾ പോരും

യക്ഷാധിപനെ ജയിക്കുകകൊണ്ടൊരു-

ദക്ഷതയില്ലതും കരുതുക കുമതേ!

അമരാധിപനായീടും നമ്മുടെ

അമരാവതിയിൽ വന്നിഹ സമ്പ്രതി

സമരത്തിന്നു വിളിപ്പതു നിന്മദ-

മമരാനുള്ളൊരു കാരണമറിക നീ.

അർത്ഥം: 

അല്ലയോ രാക്ഷപ്പുഴുവേ, പത്തുമുഖമുള്ളവനേ, നിന്റെ രൂക്ഷമായ വാക്കുകൾ മതി. ദേവേന്ദ്രനായ എന്നെ ദേവലോകത്ത് വന്ന് യുദ്ധത്തിനു വിളിക്കുന്നത് നിന്റെ അഹങ്കാരം തന്നെ.