തോടയം

ആട്ടക്കഥ: 

ബാലിവിജയം

ജയ സുരഗണനുത വരദ! ഗണേശ!

ജയ ജയ ജഗദവനികലോല!

ജനിമൃതിഹരണ ഗജവദന!

നിലയപാദഭയഭഞ്ജനലോല!

നിരുപമഗുണഗണനിലയ! സുശീല!

ഗിരിജാപുരഹര പുണ്യപാവന!

പരിപാലയ മാം ഗജാനന!

ശ്രീപത്മനാഭ! ജയ ശ്രിതലോകപാല! ജയ

ശ്രീപതേ! വദനജിതശീതാംശുബിംബ! ജയ

നവഘനരുചിതജനസംസാര! വപുഷിധൃതഹാര!

കമലാപതേ! വരദ കമനീയഗുണനിലയ!

കമലഭവവിനുതപദ കമല! ജയ ശൗരേ!

അരുണാധരകരുണാകര ശരണാഗതഭരണ!

ധരണീധരഹരിണാ! ധൃതി വരുണാലയ! ശരണം

പീതാംബര! വനമാലിക ദലിതാഖിലശമലം

കലയേ പദകമലം തവ കലിദാമവിദലനം

പാലയ മാം പത്മനാഭ! ഫാലലോചനാദിവന്ദ്യ!

കാലിതദാനവ വൃന്ദാ ലാലിത മാം പാലയ

അഞ്ചിതാംഗ! സുരാസുര സഞ്ചയസേവിതപദ!

കിഞ്ചന കുരു കരുണാം പഞ്ചജനഭഞ്ജന!

പത്മാവല്ലഭ! പാലയ സതതം

ചിൽപുരുഷ! വിഭോ! മുരമഥന! കൃഷ്ണ!

മത്‌കലിമോചന! മയി കുരു ഭഗവൻ!

കിൽബിഷനാശന! ശുഭചരിത! കൃഷ്ണ!

ജയ ജയ പങ്കജനാഭ! ഹരേ! കൃഷ്ണ!

ജയ ജയ പങ്കജനാഭ! ഹരേ!