ജനകനു വന്നതിനൻപൊടു

രാഗം: 

ധന്യാസി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ജനകനു വന്നതിനൻപൊടു പകരം

ജവമൊടു ചെയ്തൊരു നമ്മുടെ സുതനും

കനിവൊടതിന്നിഹ യത്നം ചെ-

യ്തൊരു കമലഭവാത്മജനായ ഭവാനും

മുനിവര, ഭവതാന്മുഹുരപി സതതം മുരഹരകൃപയാ കുശലം

അർത്ഥം: 

അച്ഛനു പറ്റിയതിനു മകൻ ചെയ്തു. അതിനു കാരണക്കരനായ നാരദാ, നീ ഇനിയും കുശലം ചെയ്യുക.