രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മന്ദാരാദികപുഷ്പസൗരഭജൂഷാ മന്ദാകിനീസംഗിനാ
മന്ദമ്മന്ദമുപാഗതേന മരുതാ സംവീജ്യമാനാന്തരേ
സാന്ദ്രാനന്ദമഥൈകദാ മണിമയേ ഹർമ്മ്യേതിരമ്യേ വസ-
ന്നിന്ദ്രാണീമരവിന്ദസുന്ദരമുഖീമിന്ദ്രോ ബഭാഷേ ഗിരം
കാന്തേ! പുലോമതനയേ ബന്ധുരാകൃതേ
കാന്തിസന്തതിനിലയേ!
കാന്തനാമെൻ വാക്യം പൂന്തേന്വാണി കേട്ടാലും
മന്ധരമദസിന്ധുരഗമനേ!
ചെന്താർശരനിഹ വന്നു പാരം അന്തരംഗം തന്നിലിന്നു
ഹന്ത ശരം തൂകീടുന്നു പാരം സന്താപം മേ വളരുന്നു
കുന്തളഭാരസുശോഭനേ, കുവലയചാരുവിലോചനേ!
കിം തവ ഹേതു വിളംബനേ കൃശതനു, വരിക വരാംഗനേ!
അന്തികമതിലിഹ രന്തുമഖിലജന-
ശന്തമകൈരവബാന്ധവവദനേ!
മാമകാനുരാഗനിധേ! സർവകാമിനീഗുണജലധേ!
കാമരോഗമഹൗഷധേ ജിത കോമളമധുരസുധേ!
പ്രേമമതീവ വളർന്നു തേ പ്രണയിനി നിന്നധരാമൃതേ
ഹേമസമാനതനുദ്യുതേ, ഹിമകരകിരണമൃദുസ്മിതേ,
കാമസമരമതു നാമിഹചെയ്യുക
താമരനേർമുഖി, താമസമരുതേ.
അർത്ഥം:
പുലോമന്റെ മകൾ ആണ് ശചി. ഭാര്യേ എന്റെ വാക്കുകൾ കേട്ടാലും. എനിക്ക് കാമപീഡ ഏറുന്നു. വേഗം അരികിൽ വരൂ.