രാത്രിഞ്ചരേന്ദ്രനുടെ പുത്ര യുവരാജ

രാഗം: 

മാരധനാശി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ദൂതൻ

ജിജ്ഞാസതാ താതദൃശാം തദാനീ-

മജ്ഞാനിനാ ശക്രജിതാ നിയുക്തഃ

വിജ്ഞാതാവൃത്തസ്സമുപേത്യ കശ്ചി-

ദ്വിജ്ഞാപയാമാസ തമാത്തശോകഃ

രാത്രിഞ്ചരേന്ദ്രനുടെ പുത്ര യുവരാജ, കേൾ

വാർത്തകളേശേഷവുമഹോ!

ഹന്ത! കഠിനം കഠിനം എന്തു പറയുന്നു ഞാൻ

ചിന്തിക്കിലും ഭീതിയധുനാ

അന്തകസമാനനെ ജന്തു നിജവാൽകൊണ്ടു

ബന്ധിച്ചു പംക്തിമുഖനെ,

ഗാത്രങ്ങളൊക്കെയും ബദ്ധങ്ങളാകയാൽ

ബുദ്ധിക്ഷയേണ മരുവുന്നു.

വാരിധിതീരത്തു ദൂരവേ കണ്ടു ഞാൻ

നാരദനുമില്ല സവിധേ

അർത്ഥം: 

രാക്ഷസന്റെ മകനേ, യുവരാജാവേ, എന്റെ വാക്കുകൾ കേട്ടാലും. കഠിനമായ വാർത്തകൾ ആണ് കേൾക്കുന്നത്. ഏറ്റവും ഭീകരത തോന്നിക്കുന്ന ഒരു ജന്തു ദശമുഖനായ രാവണനെ ബന്ധിച്ചത് ഞാൻ കണ്ടു. രാവണൻ ആകട്ടെ ബുദ്ധിക്ഷയൻ ആയിരിക്കുന്നു. സമുദ്രതീരത്ത് ഞാൻ കണ്ടതാണ്. അരികിൽ നാരദനുമില്ല!