യാതുധാനകിലദീപമായീടുന്ന താത

രാഗം: 

ബിലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രജിത്ത് (മേഘനാദൻ)

യാതുധാനകിലദീപമായീടുന്ന താത, മേ കേൾക്ക ഗിരം തവ

ചേതസി സന്ദേഹമിന്നു തുടങ്ങുവാൻ ഹേതുവില്ലൊന്നുമഹോ!

ഏതുമൊരു തടവില്ല രണേ പുരുഹൂതനെച്ചെന്നുടനേ അഹം

വീതഭയം ബന്ധിച്ചീടുവൻ കണ്ടാലും കൗതുകമോടു ഭവാൻ;

ആയോധനം തന്നിലിന്ദ്രനെ ബന്ധിപ്പാൻ

ആയാസമില്ലേതുമേ ചില

മായാപ്രയോഗങ്ങൾ ബ്രഹ്മവരവുമുപായങ്ങളുണ്ടനേകം

എന്തുകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ

നിന്തിരുമുൻപിൽ വച്ചു ബഹു

സന്തോഷത്തോടു നമസ്കരിച്ചീടുവൻ, എന്തിനു ശങ്ക വൃഥാ?

അർത്ഥം: 

രാക്ഷസകുലത്തിലെ വിളക്കാകുന്ന അച്ഛാ, എന്റെ വാക്കുകൾ കേട്ടാലും. സംശയം വേണ്ടാ. ഇന്ദ്രനെ ഞാൻ തന്നെ ഉടനെ ചെന്ന് ബന്ധിച്ച് കൊണ്ടുവരാം. യുദ്ധത്തിൽ ഇന്ദ്രനെ ബന്ധിക്കാൻ എനിക്ക് വിഷമമില്ല. മായാവിദ്യകളും ബ്രഹ്മാവിന്റെ വരബലവും അതിനായി എനിക്ക് ഉണ്ട്.