പരിചിനൊടു കേൾക്ക നിശിചരവര

രാഗം: 

മലഹരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

പരിചിനൊടു കേൾക്ക നിശിചരവര, ഗിരം മേ

പരിഭവമകന്നു മമ പരിതുഷ്ടനായേൻ.

എങ്കിലരിതങ്ങളോടു സംഘമതിൽ നീയുമിഹ

ലങ്കയിലരാതിജനശങ്കകൾ വരാതെ,

ഹോമമതു ചെയ്ക തവ സാമർത്ഥ്യമുണ്ടെങ്കിൽ

കാമിതമിദം ഫലതി ഭീമബലരാശേ!

തുരഗവരസാഹസ്രം സുരുചിരരഥത്തെയും

പരിചൊടു തരുന്നു നിശിചരതനയ, കാൺക.

(ഇന്ദ്രനോട്)

സുമതിജനമൗലിയാം സുരപതേ, നീ ചെന്നു

സുരപുരേ വാഴ്ക ഹൃദി സുഖമോടു സുചിരം

തിരശ്ശീല

അർത്ഥം: 

എന്റെ വാക്കുകൾ വഴിപോലെ കേട്ടാലും, ഹേ രാക്ഷസവീര.