കാമതുല്യനായീടുന്ന കോമളതരവിഗ്രഹ!

രാഗം: 

സാമന്തലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രാണി (ശചി)

കാമതുല്യനായീടുന്ന കോമളതരവിഗ്രഹ!

മാമകവല്ലഭ! കേൾക്ക സാമോദം വാചം

അന്യജന്മങ്ങളിൽ പുണ്യവൃന്ദമനേകം ചെയ്കയാൽ

ഇന്നു മമ നാഥനായി വന്നതും ഭവാൻ

അംഗജാർത്തി പാരം സുരപുംഗവ, മേ വളരുന്നു

ഭംഗിവചനങ്ങളല്ല മംഗലാകൃതേ!

എന്തെന്നാലും തവ കാമമന്തരമെന്നിയേ ചെയ്വാൻ

സന്തോഷമെനിക്കെത്രയും അന്തരംഗത്തിൽ

അർത്ഥം: 

കമദേവനു തുല്യനായ എന്റെ ഭർത്താവേ, വാക്കുകൾ കേട്ടാലും. എന്റെ പുണ്യം കൊണ്ടാണ്  എനിക്ക് നീ ഭർത്താവായി വന്നത്. എനിക്കും കാമപീഡ ഏറുന്നു.