ആട്ടക്കഥ:
അന്നേരമങ്ങുരിപുവൃന്ദോരു ഭീതികര-
നിന്ദ്രാത്മജന്‍ സ ഖലു ബാലീ
കപിതിലകമൌലീ കനകമണിമാലീ
സമരമതിലേല്‍ക്കുമൊരു വിമതബലവും പാതി
വരികയിവനെന്നു വരശാലി
ഏതും മനസ്സിലാറിയാതെന്ന ഭാവേന
കൗതൂഹലത്തൊടുമുദാരൻ-
അധികതരധീരൻ-അവനതിഗഭീരൻ-
നിജവപുഷി മേവുമൊരു നിശിചരനെയും കൊണ്ടു
നിരവധികബാഹുബലസാരൻ
അമ്പോടു ചാടിപുനരംഭോധരണ്ടിലതി
കമ്പംവിനാ വിരവിൽ മുങ്ങീ
ജപമഥ തുടങ്ങീ-സുചിരമഥ പൊങ്ങീ-
പരിചിനൊടു തർപ്പണവുമഖിലമപി ചെയ്തു പുന-
രുദകപതി വരുണനെ വണങ്ങീ
ബാലാഗ്രവാസിയൊരു നീലാദ്രി ശൃംഗമിവ
പൗലസ്ത്യനങ്ങനുഗമിച്ചൂ
കിമപി വിഷമിച്ചൂ-കഥമപി സഹിച്ചൂ
സ്നാനമപി ലവണജലപാനമതും ചെയ്തളവിൽ
മാനസിവിശുദ്ധിയുമുദിച്ചൂ
ഏവം കഴിച്ചു നിജദൈവാർച്ചനം പുരിയി-
ലാവോളവൗം ഝടിതി പോന്നൂ
സഭയതിലിരുന്നൂ-സചിവരഥ വന്നൂ
അതുപൊഴുതു വീരമതിലമരുമൊരു ദശമുഖനു
മാഹന്ത വേദന വളർന്നൂ
ഖേദം വളര്‍ന്നു ബഹുരോദങ്ങള്‍ ചെയ്യുമൊരു
നാദങ്ങള്‍ കേട്ടഥ തെളിഞ്ഞു
കിമപി ച തിരിഞ്ഞു കണ്ടവനറിഞ്ഞു
സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന
ബന്ധനമഴിച്ചഥ പറഞ്ഞു
അരങ്ങുസവിശേഷതകൾ:
ഇടശ്ലോകം 3 കഴിഞ്ഞാൽ ഈ ദണ്ഡകം തുടർന്ന് ബാലി രാവണസഖ്യം അതോടെ കഥ സമാപ്തം എന്നാണ് ഇപ്പോഴുള്ള അവതരണരീതി.