പുറപ്പാട്- ഇന്ദ്രൻ ഇന്ദ്രാണി

രാഗം: 

ഭൈരവി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രാണി (ശചി)

ഇന്ദ്രൻ

ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ

രക്ഷോനാഥേ സുമാലിപ്രഭൃതിഷു ച ഗതേഷ്വാശു പാതാളലോകം

യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ

സക്ഷേമോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ

നാകലോകവാസിജന നായകനാമിന്ദ്രന്‍

പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍

പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍

പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ

ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍

ദേവദേവപാദപത്മസേവകനുദാരന്‍

കേളിയേറുമിന്ദ്രാണിയാം നാളികാക്ഷിതന്നെ

ലാളനവും ചെയ്തു നല്ല മേളമോടുവാണു

അനുബന്ധ വിവരം: 

പുറപ്പാട് പദം.