ഉർവശി മതി കടക്കു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ഉർവശി മതി കടക്കു പുറത്തീ 

ചിത്രശാലയിൽ നിന്നുനീ,

നിസ്ത്രപ നിന്നുടെ ഭാഷ്യം മൃത മÿ

ത്സ്യങ്ങൾ സമാനം ജുഗുപ്‌സിതം

കാമാതുര നിൻ ചേഷ്ടകൾ ഗോഷ്ടികൾ 

എന്നിൽ കാമന യുണർത്തുമോ

വ്യഭിചരിച്ചു ദിനചരിച്ചുവാഴും 

നീയാരോ പാണ്ഡവനഹമാരോ

ദുർല്ലഭനർജ്ജുനനിന്നുനിനക്കു വിÿ

ലാസങ്ങൾക്കായി, മന്മഥ 

കേളികളിരവിലിരന്നു രമിക്കും, 

‘കേവല’ നാരികുലത്തിനു നീ

അരങ്ങുസവിശേഷതകൾ: 

അർജ്ജുനൻ വില്ലും അമ്പും എടുത്ത് ചിത്രശാല വിട്ട് പോകാനൊരുങ്ങുന്നു. വാതിൽക്കലെത്തിയ അർജ്ജുനനെ ഉർവശി വന്നു തടുക്കുന്നു.