ഗൗരീവല്ലഭനോടു ദിവ്യ വിശിഖം

രാഗം: 

ശങ്കരാഭരണം

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ഗൗരീവല്ലഭനോടു ദിവ്യ വിശിഖം കൈക്കൊണ്ട കുന്തീസുതൻ

ശൗരീ സോദരനോടു ഘോരസമരം തന്നിൽ ജയിച്ചർജ്ജുനൻ

വിണ്ണിൽ ദൈത്യരെ നിഗ്രഹിച്ചു തരണീവൃന്ദത്തെ രക്ഷിച്ചവൻ 

ഏകാന്തത്തിലിരുന്നു നന്ദനമതിൽ മാരാതിരേകാകുലൻ    

അരങ്ങുസവിശേഷതകൾ: 

പാശുപതാസ്ത്ര ലബ്ധിക്കായി നീണ്ടകാലത്തെ തപസ്സിനും മഹാദേവനുമായുണ്ടായ നീണ്ടകാലത്തെ യുദ്ധത്തിനും ശേഷം അർജ്ജുനനെ ദേവേന്ദ്രൻ  സ്വർഗ്ഗത്തിലേക്ക് വരുത്തുന്നു. അപ്‌സരസ്സുകളെ തട്ടിക്കൊണ്ടുപോകുന്ന രാക്ഷസന്മാരെ വകവരുത്തി ദേവസ്ത്രീകളെ രക്ഷിച്ച ശേഷം ഉദ്യാനത്തിൽ വിശ്രമിക്കുന്ന അർജ്ജുനനിൽ,  ഗൃഹാതുരതയും സ്വജന വിരഹവും വിഷമമുണ്ടാക്കുന്നു. അർജ്ജുന സമീപത്തേക്ക് ഉർവശി വരുന്നു.