രാഗം:
ശങ്കരാഭരണം
താളം:
അടന്ത
കഥാപാത്രങ്ങൾ:
മുനി(മാർ-താപസന്മാർ)
ഒക്കെയും നൽകി രാമന്നപ്പൊഴേ മാമുനീന്ദ്രൻ
പുക്കു തന്നാശ്രമത്തിൽ തത്ര രാമൻ വസിച്ചു
സൽക്കുലത്തിങ്കലുള്ള മാമുനീവൃന്ദമപ്പോൾ
ഒക്കെയും വന്നു രാമനോടീവണ്ണം ബഭാഷേ
രാമഹരേ ജയ രാമഹരേ!
കൗണപപീഡ സഹിക്കരുതതിനാൽ
കാർമ്മുകധര നിന്നെശ്ശരണമണഞ്ഞു
ഘോരനാമൊരു നിശീചരനടിച്ചെന്റെ
ചാരുതരനയനമൊന്നു പൊടിച്ചു
യാഗശാലയിൽ വന്നു യാഗം മുടക്കിയെന്റെ
ബാഹു പിടിച്ചു ബഹു ദൂരെയെറിഞ്ഞു
ചണ്ഡനാമൊരാശരൻ ദണ്ഡുമായ് വന്നെന്റെ
ദണ്ഡുമടിച്ചൊടിച്ചു കാലുമൊടിച്ചു
ആശരകുലത്തെയിന്നൊടുക്കി രക്ഷിയായ്കിലോ
നാശമണയും ഞങ്ങൾ നൂനമീ വിപിനേ