സചിവ വര ശൃണു വചനം

രാഗം:കല്യാണി

താളം:ചെമ്പ 20 മാത്ര

കഥാപാത്രം:വിരാടൻ (വിരാട രാജാവ്)

ഏവം തേഷു സ്ഥിതേഷു ക്വചിദഥ സുമഹത്യുത്സവേ മാത്സ്യ പുര്യാം പ്രക്രാന്തേ മല്ലയുദ്ധേ ,കമപി പൃഥുബലം പ്രാപ്തമാകര്‍ണ്യ മല്ലം തത്രത്യേ മല്ലലോകേ ഭയഭരതരളേപ്യാസ്ഥിതോ മന്ത്രശാലാം കങ്കോപേതസ്സശങ്കോ നരപതിരവദന്മന്ത്രിണം മന്ത്രവേദീ

സചിവ വര ശൃണു വചനം സകല ഗുണ വസതേ പ്രചുര സുഖമോടു മമ പ്രജകള്‍ വാഴുന്നോ

ചരണം 1

മല്ലവരന്‍ ഒരുവനിഹ വന്നുപോല്‍ അവനെ യുധി വെല്ലുന്നതിന്നു ബത മേദിനിയില്‍ ഒരുവ- നില്ലെന്നു ചൊല്ലുന്നതിന്നു കേട്ടില്ലേ? ചരണം 2 അത്ര വാഴുന്നതിലൊരുവനവനെ വെല്ലായ്കിലുട- നെത്രയുമകീര്‍ത്തി വരുമെന്നു ബോധിക്കേണം അത്ര ബലമുള്ളവനിങ്ങാരുള്ളൂ പറക നീ