ആട്ടക്കഥ:
ധര്‍മ്മപുത്രര്‍ കങ്കന്‍ എന്ന പേരില്‍ വിരാട രാജധാനിയില്‍ താമസം തുടങ്ങി. താമസിയാതെ മറ്റു പാണ്ഡവര്‍ ഓരോ രൂപത്തില്‍ അവിടെ എത്തി. ഭീമന് , വലലന് എന്നപേരില്‍ വെപ്പുകാരനായും അര്ജ്ജുനന് , ബൃഹന്ദള എന്നുപേരുള്ള നര്‍ത്തകിയായും നകുലസഹദേവന്മാര് ദാമഗ്രന്ഥി, തന്ത്രീപാലന്‍ എന്നിപേരുകളില്‍ യഥാക്രമം അശ്വപാലകനായും പശുപാലകനായും അവിടെ എത്തി രാജാവിനെ മുഖം കാണിക്കുന്നു. തങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിച്ചിരുന്നവരാണെന്നും പാണ്ഡവര്‍ കാട്ടില്‍ പോയതിനാല്‍ അവിടെനിന്നു പോന്നെന്നും ഇനി ഈ രാജധാനിയില്‍ അഭയം തരണമെന്നും വിരാടരാജാവിനോട് അഭ്യര്‍ത്ഥിക്കുന്നു. രാജാവ് അവര്‍ക്ക് രാജധാനിയില്‍ താമസിക്കാന്‍ അനുവാദം നല്കുന്നു.