നില്ക്ക നില്ക്ക നിരീശ്വരന്മാരെ

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

വിഷ്ണുദൂതൻ(ർ)

ശ്രുത്വൈവം മുനിഭാഷിതം നിജ‌ജനാന്നാന്യാനുകമ്പാംസ്തദാ

ദൂതന്‍ തത്ര നിയുക്തവാന്‍ പിതൃപതിര്‍ഗത്വാ ച തേ ഭൂതലേ

സജ്ജാനത്ര മുകുന്ദശാസനകരാന്നേതും സുനീചം നരം

ശ്രീശോപാന്തമുപേത്യ കിങ്കരവരാനൂചുശ്ച വാചം രുഷാ

നില്ക്ക നില്ക്ക നിരീശ്വരന്മാരെ! ശീഘ്രമോടാതെ നില്ക്ക

ദുഷ്കൃതി ചണ്ഡാളനെയും

സൌഖ്യമായ്ക്കൊണ്ടുപോം നിങ്ങള്‍

വ്യഗ്രതയാ വന്നിവനെയും ശീഘ്രതയായ് കൊണ്ടുപോവിന്‍

മുഖ്യകര്‍മ്മങ്ങള്‍ ചെയ്തെന്നാലുഗ്രചണ്ഡാല ജാതകം

ദുഷ്കൃതികളകന്നുപോമെത്രയും കര്‍ക്കശന്മാരെ