രേരേ നീ വരിക പോരിന്നായി

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

അംഗദൻ

ശ്ലോകം:
ദശസ്യവാചാ രജനീ ചരാസ്തേ !
രണംകണം വേഗമൊടേ ഗമിച്ചൂ
നരാന്തകം വാനര വാഹിനീന്താം
ഘ്നന്തം വിലോക്യാംഗദനേവമൂചേ.

പദം:
രേരേ നീ വരിക പോരിന്നായി
പ്രാകൃതരാകിയ വാനരരോടമർ വേഗമൊടെന്തിനു ചെയ്യുന്നൂ

അനുബന്ധ വിവരം: 

രാവണന്റെ നിർദ്ദേശപ്രകാരം ആ രാക്ഷസന്മാർ യുദ്ധഭൂമിയിലേക്ക് വേഗം പുറപ്പെട്ടു. നരാന്തകൻ എന്ന രാക്ഷസൻ വാനരസൈന്യത്തെ കൊല്ലുന്നത് കണ്ടിട്ട് അംഗദൻ ഇപ്രകാരം പറഞ്ഞു.