താരേ, താരേശവദനേ ചാരുതരാംഗി

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ശ്രീരാമനവമരുൾചെയ്തതു കേട്ടശേഷം
വീരസ്സമേത്യ നിജഗേഹമുടൻ കപീന്ദ്രൻ;
താരാധിപോപമമുഖീം തരുണീം മനോജ്ഞാം
താരാമുവാച മൃദുലസ്മിതശോഭിവക്ത്രാം.

പദം
താരേ, താരേശവദനേ ചാരുതരാംഗി, വല്ലഭേ!
നീരജദളായതാക്ഷി, നാരീരത്നമേ!
ശ്രീരാമനരുളി നിങ്ങൾ നാരിമാരെല്ലാരുംകൂടെ
നാരീമൗലി സീതയോടയോദ്ധ്യയിൽ പോവാൻ
വൈകാതെയതിന്നായ് നിങ്ങളെല്ലാപേരുംകൂടെ
പോകവേണം സാകേതത്തിൽ സീതയാ സാകം

അരങ്ങുസവിശേഷതകൾ: 

 ശ്രീരാമൻ ഇപ്രകാരം അരുളിച്ചെയ്തതു കേട്ടിട്ട് സുഗ്രീവൻ തന്റെ ഗൃഹത്തിലെത്തി സുന്ദരിയായ താരയോട് ഇങ്ങിനെ പറഞ്ഞു.