ജയജയ രാഘവ, രഘുകുലതിലക

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

വസിഷ്ഠൻ

ശ്ലോകം
ഭരതവചനമേവം കേട്ടുടൻ രാമചന്ദ്രൻ
കരുതി മതിയിൽ മോദം രാജരാജേന്ദ്രനപ്പോൾ
ഇനകുലനൃപവൃന്ദർമ്മന്ത്രിഭിർമ്മന്ത്രയിത്വാ
വിരവൊടഥ വസിഷ്ഠൻ ചൊല്ലിനാൻ രാമമേവം.

പദം
ജയജയ രാഘവ, രഘുകുലതിലക, ജയജയ സീതാനാഥാ,
ജയജയ, ധരണീനായക രാമ, ജയജയ കൗണപകാല,
ജയജയ സജ്ജനപാലനലോല, ജയജയ രഘുവരരാമ,
ജയജയ ദശരഥനന്ദനവീര, ജയജയ ധരണീനാഥ!

അർത്ഥം: 

ഇപ്രകാരമുള്ള ഭരതന്റെ വാക്കുകൾ കേട്ടിട്ട് രാജരാജേ ശ്രീരാമചന്ദ്രൻ മനസ്സിൽ മോദം കലർന്നു. സൂര്യവംശരാജാക്കന്മാരുടെ മന്ത്രിമാരോടു കൂടിയാലോചിച്ചിട്ട് വസിഷ്ഠൻ രാമനോട് ഇപ്രകാരം പറഞ്ഞു.