രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം:
ബ്രഹ്മാസ്ത്രംകൊണ്ടു വേഗാൽ കപിവരനികരം രാഘവം സോദരം ച
ബദ്ധ്വാ തൽസൈന്യമേത്യ പ്രചുരഭുജബലശ്ശസ്ത്രപാണിസ്സരോഷം
കാമം സംപീഡ്യമാനൈരതിതരപരുഷംപൂണ്ട വാക്യങ്ങളേകീ-
ട്ടാലോക്യാതീവ ഖിന്നാൻ സുരരിപുരധികം മോദമോടേവമൂചേ.
പദം:
കുംഭകർണ്ണനെക്കൊന്ന വീര! നീ സംപതിയെന്തു മോഹിതനായി
ഘോരമാകിയ ബാണവർഷത്തെ മാറിൽ ചെയ്യുന്നേൻ കൊല്ലവൻ നിന്നെ
വീരനാമതികായനെക്കൊന്നു ധീരനെന്നോർത്ത മൂഢ! ലക്ഷ്മണ!
ഘോരമാം ശബർഷം നിന്നുടെ മാർവ്വിൽ ചെയ്യുന്നേൻ കൊല്ലുവൻ നിന്നെ
കൗണപരോടു പോരിനായെത്തന്നെ വാനരരെയും കൊണ്ടുവന്ന നീ
നൂനമിങ്ങിനിപ്പോകുന്നില്ലല്ലോ ബാണം കൊണ്ടു ഞാൻ കൊന്നിടുന്നിഹ
തുംഗവിക്രമനെന്നു മേവുന്നൊരംഗദനോ നീ മൂഢമർക്കട!
ബാണംകൊണ്ടു ഞാൻ കൊല്ലുന്നേൻ
നിന്നെക്കാണുക ചെറ്റു ബോധമുണ്ടെങ്കിൽ!
അർത്ഥം:
ദേവശതുവായ ഇന്ദ്രജിത്ത് ബ്രഹ്മാസ്തംകൊണ്ട് കപിവരനികര ത്തെയും രാമലക്ഷ്മണന്മാരെയും ബദ്ധരാക്കിയിട്ട് വലുതായ ഭുജബലത്തോടുകൂടി യവനും ആയുധപാണിയുമായ അവൻ വലുതായ ഉപദവത്തചെയ്തത് ഏറ്റവും പരു ഷമായ വാക്കുകളെപ്പറഞ്ഞപ്പോൾ അതീവ ഖിന്നരായിത്തീർന്ന രാമലക്ഷ്മണന്മാ രോട് ഇങ്ങിനെ പറഞ്ഞു.