Knowledge Base
ആട്ടക്കഥകൾ

എന്നുടെ ലോചനവിഷയഗതൻ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ശ്ലോകം:

ഇത്ഥം പറഞ്ഞു സഹജേന സ രാമചന്ദ്രൻ

യുദ്ധത്തിനാർത്തു ദശകണ്ഠനഥാജഗാമ

വൃത്രാരി നല്കിയ രഥേ കരയേറി രാമൻ

പോരിന്നെതിർത്തു ദശകണ്മുവാച വേഗാൽ.

പദം:

എന്നുടെ ലോചനവിഷയഗതൻ നീയിന്നു മരിച്ചിടുമെന്നതു നൂനം

മച്ഛരഹതനായ് ഭുവി നീ വീണാൽ ഗൃദ്ധാ രുധിരം പാസ്യന്തി പരം

ഗരുഡൻ ഭുജഗാനെന്നതുപോലെ പക്ഷികൾ നിൻകുടലാകർഷന്തു

ബാണവ്രണങ്ങളിൽ പൊങ്ങും രുധിരം കണ്ടു നദന്തു വിഹംഗാ മോദാൽ.

സീതയെ നീ കട്ടല്ലോ മുന്നം മൃതിയെ വരുത്തിടുവാനായ്ത്തന്നെ

നിന്നുടെചരിതം സ്തോതും യോഗ്യം നാരീചോരത ചേരുമഹോ തേ?