ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഇന്ദ്രജിത്ത് (മേഘനാദൻ)

ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ നീ
നന്ദനൻ ദശാസ്യനായ രാവണൻ തന്റെ
എന്നോടിന്നെതിര്‍പ്പതിന്നു നീ കിശോരനത്രയല്ല
പിന്നെ മര്‍ക്കടം കരുത്തോടാളല്ലേതുമേ
കാനനങ്ങൾ പലതുമുണ്ടു നല്ലപക്വജാലമുണ്ടു
നൂനമങ്ങു പോയി നീ വസിക്ക നല്ലത്
അല്ലായ്കിലെന്റെ കൈയ്യിൽ മേവിടുന്ന ഭല്ലമാശു
നല്ല നിന്റെ കണ്ഠചോരയിൽ കുളിച്ചിടും
നിന്റെ താത താതനാകുമിന്ദ്രനെ പിടിച്ചുകെട്ടി
താത പാദ കാഴചയാക്കി വച്ചുവല്ലോ ഞാൻ