വിസ്മയ പദമിതല്ലോ 

രാഗം: 

മലയമാരുതം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഇന്ദ്രജിത്ത് (മേഘനാദൻ)

ശ്ലോകം 
തദനു രഘുവരന്തം സൈനികൈസ്ഥസ്തിവാംസാം
ദശമുഖ തനയോസാവീന്ദ്രജിത്സിദ്ധമാര്‍ഗ്ഗേ
കപിവരയുവരാജാക്ഷോഭിതാത്മാ മറഞ്ഞൂ
നൃപരെയുമുരഗാസ്ത്രം കൊണ്ടു ബന്ധിച്ചു ചൊന്നാന്‍

പദം
വിസ്മയ പദമിതല്ലോ ദുര്‍മ്മതേ വിഭീഷണാ കേൾ
നീയെടാ ദുര്‍മ്മതേ പലാശിൻ
സുഗ്രീവ ദുര്‍മതി മതിയിനി എന്നു നൂനം
ഇന്ന് രാമനും ലക്ഷ്മണനും ചത്തതുകൊണ്ടു
മന്‍മനോരഥവും ഫലിച്ചു എന്‍റെ                                
നന്മണി  ജനകനു സൌഖ്യം
നിര്‍മ്മലതരമായി വന്നൂ താനും
നന്‍മണി സീതയും ചേര്‍ന്നു വാണീടുമെന്നാൽ         
പോകുന്നു ദശകണ്ഠന്‍ തന്നോടിന്നു
വൈകാതെ പറവാനായി ഞാനും
സുഖമോടു കപികള്‍ വനത്തിൽ പോക
വേഗമോടതല്ലായ്കില്‍  കൊല്ലുന്നുണ്ടു നിര്‍ണ്ണയം