വിരവിനൊടതികായം വീരനാം ലക്ഷ്മണൻതാൻ

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഇന്ദ്രജിത്ത് (മേഘനാദൻ)

വിരവിനൊടതികായം വീരനാം ലക്ഷ്മണൻതാൻ
പരിചൊടു ഹതനാക്കിച്ചെയ്തശേഷം തദാനീം
ദശമുഖവചസാ സാവിന്ദ്രജിൽ പ്രാപ്യ വേഗാൽ
ഉരുതരബലരാശിഃ പുഷ്ക്കരേ നിന്നുടൻതാൻ.

അർത്ഥം: 

വീരനായ ലക്ഷ്മണൻ അതികായനെക്കൊന്നശേഷം രാവണന്റെ നർദ്ദേശപ്രകാരം ഉരുതരബലരാശിയായ ഇന്ദ്രജിത്ത് യുദ്ധഭൂമിയെ പ്രാപിച്ച് ആകാശത്തിൽ പ്രത്യക്ഷപ്പെട്ടു.