വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

വിഭീഷണൻ

ശ്രീരാമൻ

രാവണൻ
വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ, ശൗര്യനിധേ,
വൃത്രവിമർദ്ദനദത്തരഥത്തിൽ കേതനമെയ്തുമുറിച്ചിടുവൻ.
സാധുശരങ്ങളയച്ചിഹ നിന്നുടെ മാതലിയെക്കൊലചെയ്തിടുവൻ.

ശ്രീരാമൻ
മാതലിയേയെയ്യുന്നൊരു നിന്റെ ശരാസനമെയ്തു മുറിച്ചിടുവേൻ
വാരയ മേ വിശിഖം സുഭീമം രാവണ, ശൗര്യനിധേ!
സാധുതരം തവ തേരുതെളിക്കും സൂതനെയെ ഹനിച്ചിടുവൻ

രാവണൻ
ആജിയിലാശു ജവത്തോടടുക്കും വാജികളെയെയ്തു കൊന്നിടുവേൻ

ശ്രീരാമൻ
ഭീമനിനാദകളാകിയ നിൻ രഥനേമികളെയെയ്തറുത്തിടുവേൻ

വിഭീഷണൻ
കുംഭസമുത്ഭവമാമുനി ചൊന്നതു സംപതി നീയും മറന്നിതുവോ?
രാഘവദാശരഥേ! രഘുവര, പുണ്യജനാന്തകര!
ബ്രഹ്മാസ്ത്രത്തെയയച്ചയി രാവണ വക്ഷസി ദാരയ ശൗര്യനിധേ!

ശ്രീരാമൻ
രാവണ, നിന്റെ ശിരസ്സയറുപ്പാൻ ബ്രഹ്മമഹാസ്ത്രമയച്ചീടുന്നേൻ.
ധന്യദശാനന, തന്നിടു സീതാം പിന്നെ നിന്നെക്കൊല്ലുകയില്ല ഞാൻ.

രാവണൻ
ധന്യമഹാബല രാമമഹാത്മൻ! തന്നീടുകയില്ല സീതയെ ഞാൻ.
നിന്നൊടെതിർത്തമർചെയ്ത് മരിപ്പാൻ മന്നിലൊരുത്തനു ഭാഗ്യമുണ്ടോ? 

പന്നഗഭക്ഷണവാഹനനാകിയ പന്നഗശായിൻ! രാമ ഹരേ! 
അരിദരപത്മഗദാപരിരാജിതചാരുകര രഘുവീര! ഹരേ!
ജന്മഭയത്തെയൊഴിയ്ക്ക മഹാത്മൻ!
നന്മുനിസംസ്തുതബാഹുബല!

ശ്രീരാമൻ
ബ്രഹ്മമഹാസ്ത്രമിദം തവ ദേഹമറുത്തുമറിച്ചിടുമെന്നറിക.
രാവണ! ധീരവര! മഹാബല! രാക്ഷസരാജപതേ!