ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

യുദ്ധം

ഇടശ്ലോകം
ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം വീണശേഷം
ദക്ഷനാം രാമചന്ദ്രൻ ക്രുദ്ധനായ് വില്ലുമായി
തൂണിയിൽ നിന്നു ബാണം കയ്യിലമ്മാറെടുത്തു
രാവണം കണ്ടു ചൊന്നാൻ വൈരിവിദ്രാ വിരാമൻ