ലക്ഷ്മണനിന്‍ തലയറ്റു

രാഗം: 

പന്തുവരാടി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

വിരൂപാക്ഷൻ

ഏവം പറഞ്ഞു കപിവീരരുടന്‍ ക്ഷണേന
തൌ രാക്ഷസൌ പരിചിനോടു ഹനിച്ച ശേഷം
അപ്പോള്‍ വിരൂപനയനം പ്രതി ലക്ഷ്മണന്താൻ
മിത്രഘ്നമാശുസ വിഭീഷണനേറ്റു പോരിൽ

ലക്ഷ്മണനിന്‍ തലയറ്റു യുദ്ധഭൂമൌ നൂന
മിക്ഷണം വീണീടുമല്ലോ കണ്ടുകൊള്‍ക 
ചണ്ഡനാകും വിരൂപാക്ഷനല്ലോ ഞാനും പങ്`ക്തി
കണ്ഠൻ വാക്കിനാൽ വന്നതു പോരിനായി
പംങക്തികണ്ഠ രക്ഷിതയാം
ലങ്ക തന്നില്‍ ഹന്ത മരണത്തിനു വന്നതു നിങ്ങളെല്ലാം