രേരേ മൂഢ കപികീട

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ശ്ലോകം:

കപിവര നിനദത്തേക്കേട്ടു രാത്രിഞ്ചരേന്ദ്രന്‍

കരുതി മനസി കോപം പോരിനായ്പ്പോവതിന്നായ്

വിരവിനൊടു സതുഗത്വാചൊല്ലിനാന്മാരുതിംതിം.

 

പദം:

രേരേ മൂഢ കപികീട പോരിന്നായ് വരിക

ഘോരമായിട്ടെന്നുടയ ശരാസനം തന്നില്‍ നിന്നു

പെരുകും ശരവര്‍ഷങ്ങളൾ പൊഴിയുന്നിന്നുടലിൽ

നേരെ നിന്റെ നെറ്റി തന്നില്‍ നാരാചങ്ങൾ തറപ്പൻ