രാക്ഷസകുലവനപാവക! രാമ! 

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

അഗ്നി

ശ്ലോകം
പങ്കേരുഹോത്ഭവനിവണ്ണമുരച്ചനേരം
ശങ്കാവിഹീനമുടനഗ്നിയിൽ വീണു ദേവി അങ്കേ നിധായ മഹിഷീം രഘുപുംഗവസ്യ
പങ്കേരുഹാക്ഷനൊടുവാച ഹുതാശനോfയം

പദം
രാക്ഷസകുലവനപാവക! രാമ! ഇക്ഷുചാപസദൃക്ഷ! ഭുരക്ഷ ദക്ഷ!  ദാനവഖണ്ഡകോദണ്ഡ!

ലോകസാക്ഷി ഞാനുരപ്പതു കേൾ നീ
രാക്ഷസഹൃതാ തവ ജാനകീ തം തു രാക്ഷസം മനസാ നാചിന്തയൽ
ലക്ഷ്മണസഖ! വാചാ കർമ്മണാ ചൈവ രക്ഷോനാരീഭിരേവ രക്ഷിതാ
ത്വച്ചിത്താ മഹാബാഹോ! ജാനകീ നൂനം ത്വൽപരായണാ ഭൂമികന്യകാ
അന്തരാത്മനാ നിന്നെ രാജേന്ദ! രാമ! സന്തതം സ്മരന്തീ സാ വാണതു

ദോഷമിവളിലേതുമില്ലല്ലോ രാമ! ദോഷാനായകാനന! ദേവിയെ
രോഷമന്നിയേ നീയും കയ്ക്കൊൾക ധർമ്മപോഷണ! മൃദുതരഭാഷണ!

അർത്ഥം: 

ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞ സമയത്ത് സീതാദേവി നിശ്ശങ്കം അഗ്നിയിൽ പ്രവേശിച്ചു. അപ്പോൾ അഗ്നിഭഗവാൻ ശ്രീരാമപത്നിയെ മടിയിലിരുത്തി ക്കൊണ്ട് പ്രത്യക്ഷനായി ശ്രീരാമനോട് ഇങ്ങിനെ പറഞ്ഞു.