മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ജാംബവാൻ

മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും
ചാരുവീര്യ നീയൊഴിഞ്ഞിട്ടൊരുവനുമില്ലേ!
ഇവിടെനിന്നു പോക നീയും ഝടിതി ചെല്ക ഹിമഗിരി
അവിടെനിന്നു കാണലാകുമൃഷഭശിഖരിയും
ഗിരിശവാസമാര്യഗിരിയുമതിനിടയിൽ കാണലാം
വരതരങ്ങളൗഷധങ്ങളുള്ള ശിഖരിയേ
അവിടെച്ചെന്നു കൊണ്ടുവരണം
മൃതസഞ്ജീവനിയേയും ദിവ്യവിശല്യകരണിയും സന്ധാനകരണിയും
സുവർണ്ണകരണിയേയും കൊണ്ടുവന്നീടേണം നീ
ദേവദേവതുല്യവീര്യ, രണ്ടു നാഴികയ്ക്കുള്ളിൽ വായുനന്ദന!