ബാല മമ ലക്ഷ്മണ, ബലകുലനികേതന

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ബാല മമ ലക്ഷ്മണ, ബലകുലനികേതന,
അചലയതിൽ വീണു നീ ഹന്ത വിധിയോ?
രാജ്യത്തിൽനിന്നു ഞാൻ വനമതിൽ വരുന്നനാൾ
വിശ്വാസമോടു സഹ വന്നവനഹോ!
ചത്തു ഭുവി വീഴുകയിൽ യുദ്ധമെന്തിനായി മേ
ജാനകിയുമെന്തിനു രാജ്യവുമഹോ!
നീയരികിലില്ലാതെ ജീവനൊടു ഞാനിനി
വായുജവതുല്യശര വാഴുകയില്ലേ.
ഭീമബലനാകിയൊരു രാവണിയെക്കൊല്ലുവാൻ
സൗമിത്രേ നീയെന്നിയൊരുവനുണ്ടോ?
താദൃശം സോദരം ഹതമിഹ വിലോക്യ ഞാൻ
താത കഥം ജീവാമി ഹന്ത ഹാഹാ!