പോരിന്നു നീപോക

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

പോരിന്നു നീപോക ജവേനസു-
വീരന്മാരാകിയ പേർകളോടും
ഒരുനാളുമൊരുവനെന്നോടിവണ്ണമേതു
മൊരുനേരവും ചെയ്തുവില്ലയല്ലോ
അരിയായി വന്നതൊരു രാമനാലെ  ഇന്നു
പരിതാപമുണ്ടായി മനതാരിൽ