പൊരുത നിശിചരന്മാർ ചത്തശേഷം

രാഗം: 

കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

അതികായൻ

ശ്ലോകം:
പൊരുത നിശിചരന്മാർ ചത്തശേഷം സരോഷം
വിരവിനൊടതികായൻ ഘോരകായോ മഹാത്മാ
ബലമൊടു സ തു ഗത്വാ ഘോരനാദങ്ങൾ ചെയ്ത
ഭുവനമിളകുമാറായ് രാഘവം തം ബഭാഷേ.

പദം:
കേളെടാ നീ ദാശരഥ അല്പരോടു ഞാനമർചെയ്കയില്ലാ
ശക്തിയുള്ളാർ ചെയ്യണം യുദ്ധം

അർത്ഥം: 

ഇപ്രകാരം യുദ്ധംചെയ്തു രാക്ഷസന്മാർ മരിച്ചപ്പോൾ ഘോരശരീരനും മഹാത്മാവും ആയ അതികായൻ രോഷംപൂണ്ട് പെട്ടെന്നു ബലത്തോടുകൂടി ഭുവനം ഇളകുംവണ്ണം ഘോരനാദങ്ങൾ ചെയ്തുകൊണ്ട് യുദ്ധഭൂമിയിൽ വന്ന് ശ്രീരാ മനോടു പറഞ്ഞു.