ചേരാതതുചെയ്കകൊണ്ടുയിപ്പോൾ 

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

ചേരാതതുചെയ്കകൊണ്ടുയിപ്പോൾ പാരാതെ പീഡിക്കുന്നു നാം
ആരാലുമില്ലൊരൊഴിവുരാമനു നേരേ പോരിന്നേവനുള്ളു
മുന്നം വിഭീഷണൻ പോയപോലെ എന്നുമേ പോകുന്നില്ല ഞാൻ
നിന്റെ കാര്യത്തിലജ്ജീവനിന്നുതന്നെയുപേക്ഷിപ്പേൻ കാൺക
കൊല്ലുവൻ രാഘവൻ തന്നെയതുമല്ലായ്കിലോ മരിപ്പൻ ഞാൻ
രണ്ടിലൊന്നില്ലാതെ നിന്നെവന്നു കണ്ടീടുന്നില്ല ഞാൻ വീര
പോകുന്നൂ സായുധനായി ഞാൻ  വീര, വേഗമോടെൻ ബലം കാൺക